x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി - അ​ച്ച​ൻ​കോ​വി​ൽ - രാ​ജ​പാ​ള​യം വ​ന​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: സി.​വി. ശാ​ന്ത​കു​മാ​ർ


Published: June 26, 2026 03:08 AM IST | Updated: June 26, 2026 03:08 AM IST

കോ​ന്നി: കോ​ന്നി ക​ല്ലേ​ലി ഊ​രാ​ളി അ​പ്പൂ​പ്പ​ൻ​കാ​വ്, അ​ച്ച​ൻ​കോ​വി​ൽ വ​ഴി തെ​ങ്കാ​ശി - രാ​ജ​പാ​ള​യം വ​ന​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2026–27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പു​തു​ക്കി​യ ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​ർ വ​രു​ന്ന പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യാ​ണ് അ​ച്ച​ൻ​കോ​വി​ൽ - ക​ല്ലേ​ലി - കോ​ന്നി പാ​ത​യെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

വ​ർ​ഷ​ങ്ങ​ളാ​യി തീ​ർ​ഥാ​ട​ക​രും ഭ​ക്ത​ജ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന വ​ന​പാ​ത സു​ര​ക്ഷി​ത​വും സ​ഞ്ചാ​ര​യോ​ഗ്യ​വു​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത പാ​ത​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ഈ ​പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up