x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ജ്രം പ​തി​ച്ച ബ്രേ​സ്‌​ലെ​റ്റ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വീ​ണ്ടെ​ടു​ത്ത് ഈ​സ്റ്റ് പോ​ലീ​സ്


Published: June 26, 2026 01:57 AM IST | Updated: June 26, 2026 01:57 AM IST

തൃ​ശൂ​ർ: ജ്വ​ല്ല​റി​യു​ടെ പ​രി​സ​ര​ത്തു ന​ഷ്ട​പ്പെ​ട്ട വ​ജ്രം പ​തി​ച്ച ബ്രേ​സ്‌​ലെ​റ്റ് വീ​ണ്ടെ​ടു​ത്ത് ഉ​ട​മ​യ്ക്കു ന​ൽ​കി ഈ​സ്റ്റ് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ലാ​ണ് സം​ഭ​വം.
കു​ഞ്ഞി​ന് ആ​ഭ​ര​ണം വാ​ങ്ങാ​നാ​യി പി​താ​വി​നൊ​പ്പം എ​ത്തി​യ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​നി ബി​ജി ലി​വി​ന്‍റെ ബ്രേ​സ്‌​ലെ​റ്റാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ജ്വ​ല്ല​റി​യി​ലും ചു​റ്റു​പാ​ടും തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ടു​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നീ​ഷ് മോ​ഹ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജ്വ​ല്ല​റി​യു​ടെ പു​റ​ത്തു​വ​ച്ചാ​ണ് ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്നു മ​ന​സി​ലാ​യി. ഒ​രു ക​സ്റ്റ​മ​ർ നി​ല​ത്തു​കി​ട​ന്ന ബ്രേ​സ്‌​ലെ​റ്റ് എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്നും വ്യ​ക്ത​മാ​യി. ജ്വ​ല്ല​റി​യി​ൽ​നി​ന്നു ഫോ​ണ്‍​ന​ന്പ​ർ വാ​ങ്ങി ക​ട​വ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ ആ ​സ്ത്രീ​യെ വി​ളി​ച്ചു.

ഇ​മി​റ്റേ​ഷ​ൻ ആ​ഭ​ര​ണ​മാ​ണെ​ന്നു ക​രു​തി​യാ​ണ് അ​വ​ർ വീ​ണു​കി​ട​ന്ന ആ​ഭ​ര​ണ​മെ​ടു​ത്ത​ത്. വീ​ട്ടി​ലെ​ത്തി സ്വ​ർ​ണ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഫോ​ണ്‍​കോ​ളെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ അ​വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി ആ​ഭ​ര​ണം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്കു ര​ണ്ടി​നു ന​ഷ്ട​പ്പെ​ട്ട ബ്രേ​സ്‌​ലെ​റ്റ് വൈ​കീ​ട്ട് അ​ഞ്ചോ​ടെ ബി​ജി ലി​വി​നു തി​രി​ച്ചു​ന​ൽ​കി.

Tags : Within Hours Nattuvishesham Districte news

Recent News

Corehub Up