x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള പെ​രു​കി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ


Published: June 26, 2026 01:51 AM IST | Updated: June 26, 2026 01:51 AM IST

നെ​ന്മാ​റ: ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി പു​രോ​ഗ​മി​ക്കു​ന്ന നെ​ന്മാ​റ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ള​ക​ൾ വ്യാ​പ​ക​മാ​യി വ​ള​ർ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ.
കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും നെ​ൽ​ച്ചെ​ടി​ക​ളു​ടെ വ​ർ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കോ​ര​പ്പു​ല്ല്, വ​ള്ളി​പ്പു​ല്ല്, പ​രു​വ​പ്പു​ല്ല് തു​ട​ങ്ങി​യ ക​ള​ക​ൾ വീ​ണ്ടും വ്യാ​പ​ക​മാ​യി മു​ള​ച്ചു​വ​ള​ർ​ന്നു.
ഇ​തു​മൂ​ലം കൃ​ഷി​ചെ​ല​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. ആ​ദ്യ​ഘ​ട്ട വ​ള​പ്ര​യോ​ഗം പൂ​ർ​ത്തി​യാ​യ​തോ​ടെ പാ​ട​ങ്ങ​ളി​ൽ ക​ള​ക​ളു​ടെ വ​ള​ർ​ച്ച​യും അ​തി​വേ​ഗ​ത്തി​ലാ​യി.

ര​ണ്ടാം​ഘ​ട്ട വ​ള​പ്ര​യോ​ഗ​ത്തി​നു​മു​മ്പ് ക​ള​ക​ൾ നീ​ക്കം​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ക​ള​പ​റി​ക്ക​ലും സ​ജീ​വ​മാ​ണ്.

വി​ത്തു​വി​ത​ച്ച​തി​ന് പി​ന്നാ​ലെ മ​ഴ കു​റ​ഞ്ഞ​തും പി​ന്നീ​ട് ഇ​ട​വി​ട്ടു​ള്ള ചെ​റി​യ മ​ഴ​ക​ൾ ല​ഭി​ച്ച​തു​മാ​ണ് ക​ള​ക​ൾ വ്യാ​പ​ക​മാ​യി മു​ള​യ്ക്കാ​ൻ കാ​ര​ണ​മാ​യ​തി. ക​ള​ക​ൾ കൈ​കൊ​ണ്ട് പ​റി​ച്ചു​നീ​ക്കു​ന്ന​തി​നാ​യി ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ വ​നി​താ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ടെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
നി​ല​വി​ലെ ഉ​യ​ർ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും ക​ള​പ​റി​ക്ക​ൽ​മാ​ത്രം വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​ന്നു​ണ്ട്. ഇ​തി​നാ​യി ഏ​ക്ക​റി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ക​ണ​ക്ക്.

Tags : kala perukiyathode

Recent News

Corehub Up