തൃശൂർ: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര, സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന പ്രോജക്ട് അസിസ്റ്റന്റുമാരുടെ കരാർ കാലാവധി നീട്ടുന്നതിലെ അനിശ്ചിതത്വവും മാസങ്ങളായുള്ള ശമ്പളമുടക്കവും അടിയന്തരമായി പരിഹരിക്കണമെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് യൂണിയൻ - സിഐടിയു സംസ്ഥാന കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അഴിക്കോടൻ സ്മാരകമന്ദിരത്തിൽ നടന്ന കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. ജയൻ, പ്രോജക്ട് അസിസ്റ്റന്റ് സംസ്ഥാന കൺവീനർ രാഹുൽ, സംസ്ഥാന ജോയിന്റ് കൺവീനർ ജയലക്ഷ്മി, വി.ടി. ശോഭന തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
യൂണിയൻ പ്രോജക്ട് അസിസ്റ്റന്റ് സബ് കമ്മിറ്റിയുടെ പുതിയ സംസ്ഥാന കൺവീനറായി തൃശൂർ ജില്ലയിൽനിന്നുള്ള എം.വി. ഖനീഷിനെ തെരഞ്ഞെടുത്തു.
Tags : State Convention Nattuvishesham Districte news