x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ക്റാ​ന തി​രു​നാ​ളി​ന് പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണം: കെ​സി​വൈ​എം


Published: June 26, 2026 01:04 AM IST | Updated: June 26, 2026 01:04 AM IST

ത​ല​ശേ​രി: ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ മൂ​ന്നി​ന് പൊ​തു​അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നൂ​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​സ​മൂ​ഹം അ​തീ​വ ഭ​ക്തി​പൂ​ർ​വം ആ​ച​രി​ക്കു​ന്ന തി​രു​നാ​ൾ, മ​ത​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ന​പ്പു​റം കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​വും ച​രി​ത്ര​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ദേ​വാ​ല​യ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളി​ലും കു​ടും​ബ, സ​മൂ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ മൂ​ന്നി​ന് സ്കൂ​ളു​ക​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ളു​ടെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യും വി​കാ​ര​ങ്ങ​ളെ​യും മാ​നി​ക്കു​ന്ന ന​ട​പ​ടി​യാ​യി​രി​ക്കു​മെ​ന്ന് സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​ത്തി​ലെ സു​വി​ശേ​ഷ​വ​ത്ക​ര​ണ ദൗ​ത്യ​വും സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ദി​ന​ത്തി​ന് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ൾ​ക്കും ഇ​മെ​യി​ൽ മു​ഖേ​ന നി​വേ​ദ​നം ന​ൽ​കി.

അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര, ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ കു​രി​ക്കാ​ട്ടി​ൽ, വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സ്ന എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags : Dukrana Thirunal Nattuvishesham Districte news

Recent News

Corehub Up