x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി ചെ​യ്യു​ന്ന​തി​നു​മു​ണ്ട് ല​ഹ​രി; ജീ​സ​ന് സ്നേ​ഹ​സ​മ്മാ​ന​വു​മാ​യി ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ്


Published: June 26, 2026 12:52 AM IST | Updated: June 26, 2026 12:52 AM IST

പാ​ലാ​വ​യ​ൽ: യു​വ​ത​ല​മു​റ ല​ഹ​രി​മ​രു​ന്നു​ക​ൾ മു​ത​ൽ അ​മി​ത ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​ഭോ​ഗം വ​രെ​യു​ള്ള ല​ഹ​രി​ക​ളി​ലേ​ക്ക് വ​ഴി​തെ​റ്റു​ന്നു​വെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ മ​ല​യോ​ര​ത്തു​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യൊ​രു മാ​തൃ​ക. അ​വ​ധി​ക്കാ​ല​ത്ത് പോ​ക്ക​റ്റ് മ​ണി സ​മ്പാ​ദി​ക്കാ​ൻ ജോ​ലി​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​മോ സ​മൂ​ഹം ക​ല്പി​ച്ചു​വ​ച്ചി​രി​ക്കു​ന്ന വി​ല​യോ നോ​ക്കാ​തെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ ജോ​ലി​ക​ൾ ചെ​യ്ത പാ​ലാ​വ​യ​ലി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ജീ​സ​നും കൂ​ട്ടു​കാ​രു​മാ​ണ് പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ച്ച​ത്.

സാ​മാ​ന്യം മി​ക​ച്ച സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ത്തി​ൽ നി​ന്നു വ​രു​ന്ന ജീ​സ​നും കൂ​ട്ടു​കാ​രും പോ​ക്ക​റ്റ് മ​ണി​ക്ക് വീ​ട്ടു​കാ​രെ ആ​ശ്ര​യി​ക്കാ​തെ അ​വ​ധി​ക്കാ​ല​ത്ത് വി​വി​ധ വീ​ടു​ക​ളി​ലെ വാ​ട്ട​ർ ടാ​ങ്കു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും പു​ല്ലു​പ​റി​ക്കു​ക​യും ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ ചെ​യ്താ​ണ് വ​രു​മാ​ന​മു​ണ്ടാ​ക്കി​യ​ത്. കേ​വ​ലം പോ​ക്ക​റ്റ് മ​ണി​യെ​ന്ന​തി​ന​പ്പു​റം പു​തി​യ വ​ർ​ഷ​ത്തെ പ​ഠ​ന​ച്ചെ​ല​വി​നു​ള്ള തു​ക​യി​ൽ ന​ല്ലൊ​രു ഭാ​ഗ​വും സ്വ​ന്ത​മാ​യി സ​മ്പാ​ദി​ക്കാ​ൻ ഇ​വ​ർ​ക്കു ക​ഴി​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ എ​ബി​ൻ മൈ​ക്കി​ളാ​ണ് ജീ​സ​ന്‍റെ ക​ഥ ആ​ദ്യ​മാ​യി പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ ന​ഴ്സിം​ഗി​നു പ​ഠി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ഗ്രീ​സ​നും അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ജീ​സ​നും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പം ജോ​ലി​ക്കി​റ​ങ്ങി.

പു​തു​ത​ല​മു​റ​യ്ക്കു മു​ന്നി​ൽ പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ച്ച ജീ​സ​നെ ക​ഴി​ഞ്ഞ​ദി​വ​സം ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​വി. ഉ​മേ​ശ​ൻ, എ​എ​സ്ഐ​മാ​രാ​യ സ​ലി​ൻ​രാ​ജ്, ര​ഘു​നാ​ഥ്‌, എ​സ് സി​പി​ഒ ശ്രീ​കാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ജീ​സ​നു​ള്ള സ്നേ​ഹ​സ​മ്മാ​ന​മാ​യി ഒ​രു ഷ​ർ​ട്ടും വാ​ങ്ങി​ന​ൽ​കി.

പാ​ലാ​വ​യ​ലി​ലെ പ​ടി​ഞ്ഞാ​റേ​ക്ക​ര ടോ​മി​യു​ടെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​നാ​യ ജീ​സ​ൻ കു​ട്ടി​ക്കാ​ലം മു​ത​ൽ അ​ച്ഛ​നൊ​പ്പം വി​വി​ധ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ​ത്തി അ​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തും അ​വ​രു​ടെ മു​ടി​യും ന​ഖ​വും വെ​ട്ടി വൃ​ത്തി​യാ​ക്കു​ന്ന​തു​മ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്.

അ​ച്ഛ​ന്‍റെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഏ​തു തൊ​ഴി​ലി​ന്‍റെ​യും മ​ഹ​ത്വം ഉ​ൾ​ക്കൊ​ള്ളാ​ൻ ത​നി​ക്കു പ്രേ​ര​ണ​യാ​യ​തെ​ന്ന് ജീ​സ​ൻ പ​റ​യു​ന്നു.

 

Tags : Police arrest his work Nattuvishesham Districte news

Recent News

Corehub Up