പ്രതീകാത്മക ചിത്രം
ഇരിട്ടി: എടൂർ പഴയ പോസ്റ്റോഫീസ് ഭാഗത്ത് പായം സർവീസ് സഹകരണ ബാങ്കിന് സമീപം നിയന്ത്രണം വിട്ട കാർ ബാങ്കിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും നാലു ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചശേഷം നിന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ഇരിട്ടി ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബാങ്കിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാറിടിച്ച് ബാങ്കിന്റെ ചുവരിനു കേടുപാടുകൾ സംഭവിച്ചു. കരിക്കോട്ടക്കരി സ്വദേശിയുടേതാണ് അപകടത്തിൽപെട്ട വാഹനം. വാഹനങ്ങളുടെ കേടുപാടുകൾ ഒഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല.