ആലത്തൂരിൽ നടന്ന അനുശോചനയോഗം
ആലത്തൂർ: വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറിയും രേവതി മെഡിക്കൽ സ്റ്റോർ ഉടമയുമായ പ്രദീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ബി. അനിൽകുമാർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഹക്കിം പീടികമൊക്കിൽ അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റുമാരായ പി. അപ്പുകുട്ടൻ, എം. യൂസഫ്, മുൻ സെക്രട്ടറി എ. ജാഫർ, സംഘം വൈസ് പ്രസിഡന്റ് നിജാമുദ്ദീൻ, ഡയറക്ടർമാരായ കെ.സി. ദീപു ചന്ദ്, കെ.എൻ. നൗഷാദ്, ആലത്തൂർ ബിസിനസ് ക്ലബ് ആക്ടിംഗ് പ്രസിഡന്റ് സെയ്ത് മാമാട്ടി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews A condolence