കെ.കെ. ഗണേശൻ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ദേവി ഗ്യാസ് ഏജന്‍സീസ് മാനേജ്മെന്റ് തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കേരള പെട്രോളിയം ആൻഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) നേതൃത്വത്തിൽ സമര പ്രഖ്യാപന സമ്മേളനം നടത്തി.
സ്ഥാപനമുടമ തൊഴിലാളികളുടെ പേരില്‍ കള്ളക്കേസുകള്‍ ചമച്ച് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായും വിരമിച്ച തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ നല്കാന് തയ്യാറാകുന്നില്ലെന്നും യൂണിയന് നേതാക്കൾ ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് യൂണിയന് നേതൃത്വവും ഉദ്യോഗസ്ഥരും സ്ഥാപന ഉടമയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുറിച്ചതെന്ന് യൂണിയൻ നേതൃത്വം പറഞ്ഞു.
തെക്കേനടയിലെ ഓഫീസിന് മുന്നിൽ നടന്ന സമര പ്രഖ്യാപന സമ്മേളനം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. ഗണേശൻ ഉദ്ഘാടനം ചെയ്തു.
സിഐടിയു ഏരിയാ പ്രസിഡന്റ് കെ.ആർ. സഹജന് അധ്യക്ഷത വഹിച്ചു.
കേരള പെട്രോളിയം ആൻഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.കെ. കലേശൻ, സിപിഎം ഏരിയ സെക്രട്ടറി പി. ശശിധരൻ, യൂണിയൻ ഏരിയ പ്രസിഡന്റ് പി.ഹരിദാസ്, ഏരിയ സെക്രട്ടറി അനീഷ്, സി ഐ ടി യു ഏരിയ സെക്രട്ടറി പി.വി. പുഷ്ക്കരൻ, ജില്ലാ വൈസ് പ്രസിഡന്റ് സുനിതശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.പി.ജയരാജ്, ടി. ജി. ബാബു എന്നിവർ പ്രസംഗിച്ചു.