സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കിയ യാത്രയയപ്പ്.
പാറശാല: സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നിന്നും ദീര്‍ഘ നാളെത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ ബിന്ദു ആര്. നായര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. ഉദ്ഘാടനം ആര്‍എംഒ ഡോ. ജെയിന് നിര്‍വഹിച്ചു. ഡോ. ദീപ നായര്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ഡോ. മീനു, ഡോ. അനുരഞ്ച്, ഡോ. ധര്‍മരാജ്,ഡോ. ആശ, വിനോദ് കുമാര്‍, ഡോ.രജിത ദേവി, ഡോ. നീതു, ഡോ. ടീനു, എല്‍. എസ്.ശ്രീജ കുമാരി, സ്റ്റാഫ് സെക്രട്ടറി ഷക്കീല ബീവി, പിആര്‍ഒ വിപിന്‍ , ട്രഷറര്‍ കവിത കെ. ജോയ് വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.