x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​ൻ​കു​ന്ന് വാ​ള​ത്തോ​ട്ടിൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ച്ചു


Published: June 30, 2026 06:47 AM IST | Updated: June 30, 2026 06:47 AM IST

വാ​ള​ത്തോ​ട് പു​ഷ്പ​ഗി​രി റോ​ഡി​ൽ കാ​ട്ടാ​നക്കൂട്ടം ന​ശി​പ്പി​ച്ച തെ​ങ്ങി​നുമു​ന്നി​ൽ സ​ദാ​ന​ന്ദ​ൻ ത​ടു​പ്പി​ൽ.

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന വാ​ള​ത്തോ​ട് പു​ഷ്പ​ഗി​രി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ച്ചു. അ​തി​രാ​വി​ലെ തൊ​ഴു​ത്തി​ലെ പ​ണി​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​നാ​യ രാ​ജേ​ഷ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

പു​ല​ർ​ച്ചെ നാ​ലി​ന് എ​ഴു​ന്നേ​റ്റ് ക​റ​വ​യ്ക്കു മു​ന്നോ​ടി​യാ​യി പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ തൊ​ഴു​ത്തി​ന് സ​മീ​പ​മെ​ത്തി ആ​ന​ക്കൂ​ട്ടം ചി​ന്നം വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ ആ​ന​ക്കൂ​ട്ടം തി​രി​ച്ചു​പോ​കു​ന്ന​തു വ​രെ തൊ​ഴു​ത്തി​ൽ ക​ഴി​ഞ്ഞു കൂ​ടി​യ​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് രാ​ജേ​ഷ് പ​റ​ഞ്ഞു. ആ​ന​ക്കൂ​ട്ടം തി​രി​ച്ചു​പോ​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​ത് കാ​ണു​ന്ന​ത്. പ​ല​രു​ടെ​യും വീ​ടി​ന് സ​മീ​പം വ​രെ​യും കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യി​രു​ന്നു.

വാ​ഴ, തെ​ങ്ങ്, ക​പ്പ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ആ​യി​രു​ന്നു കു​ട്ടി​യാ​ന ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. ഒ​രാ​ഴ്ച​യി​ൽ അ​ധി​ക​മാ​യി ഈ ​മേ​ഖ​ല​യി​ൽ ആ​ന​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ര​ത്തോ​ളം രൂ​ക്ഷ​മാ​യ അ​വ​സ്ഥ ഇ​താ​ദ്യ​മാ​ണ്. സ​ദാ​ന​ന്ദ​ൻ ത​ടു​പ്പി​ൽ, രാ​ജേ​ഷ് പ​റ​യം​പ്ല​ക​ത്ത്, പ്ര​ഭാ​ക​ര​ൻ അ​മൃ​താ​ന​ന്ദം തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​ഭൂ​മി​യി​ലാ​ണ് ആ​ന​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​ത്.

മൂ​ന്നു​പേ​രു​ടെ​യും കൃ​ഷി​യി​ട​ത്തി​ലെ നി​ര​വ​ധി വാ​ഴ​ക​ളും തെ​ങ്ങും റ​ബ​റു​മു​ൾ​പ്പ​ടെ​യു​ള്ള വി​ള​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. റ​ബ​ർ മ​ര​ങ്ങ​ൾ കു​ത്തി​യും ച​വി​ട്ടി​യും വീ​ഴ്ത്തി. നി​ര​വ​ധി റ​ബ​ർ മ​ര​ങ്ങ​ൾ പ​കു​തി ചെ​രി​ഞ്ഞ നി​ല​യി​ലാ​ണ് . വേ​രു​ക​ൾ പൊ​ട്ടി​യ മ​രം ഇ​നി ടാ​പ്പിം​ഗി​ന് യോ​ഗ്യ​മ​ല്ല​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
റ​ബ​ർ ഷീ​റ്റി​ന് മാ​ർ​ക്ക​റ്റി​ൽ ന​ല്ല വി​ല ല​ഭി​ക്കു​മ്പോ​ൾ കാ​ട്ടാ​ന റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ മേ​ഖ​ല​യി​ൽ​നി​ന്നു മ​റ്റ് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി​ക്ക​ഴി​ഞ്ഞു. അ​വ​ശേ​ഷി​ക്കു​ന്ന​വ​രാ​ണ് മ​റ്റു മാ​ർ​ഗ​മി​ല്ലാ​തെ ഇ​വി​ടെ​ത്തെ​ന്നെ തു​ട​രു​ന്ന​ത്.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന വാ​ള​ത്തോ​ട് മേ​ഖ​ല​യി​ൽ നി​ല​വി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​ലൂ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത്.​ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ​നി​ന്നു തു​ര​ത്തു​ന്ന ആ​ന​ക​ളാ​ണ് നീ​ലാ​യി വ​ഴി വാ​ള​ത്തോ​ട് മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.
കൃ​ഷി​നാ​ശ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ മേ​രി റെ​ജി, ജോ​സു​കു​ഞ്ഞ് ത​ട​ത്തി​ൽ, മേ​ഴ്‌​സി മ​രി​യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ബോ അ​ഗ​സ്റ്റി​ൻ, അ​നീ​ഷ് കെ. ​പോ​ൾ, ബി​ന്ദു ഷാ​ജി, ഷ​മി​ന ബാ​ബു. ഇ​രി​ട്ടി സെ​ക്‌‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സു​നി​ൽ കു​മാ​ർ, ടോ​മി ആ​ലും​പ​റ​മ്പി​ൽ, ജോ​യി വാ​ള​ത്തോ​ട് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ​ന്ദ​ർ​ശി​ച്ചു.
സം​യു​ക്ത​യോ​ഗം ഇ​ന്ന്
ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ സോ​ളാ​ർ വേ​ലി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വേ​ലി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് സം​യു​ക്ത യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് വാ​ള​ത്തോ​ട് മ​ല​ങ്ക​ര പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്, വ​നം​വ​കു​പ്പ്, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
താ​ത്കാ​ലി​ക വേ​ലി നി​ർ​മി​ക്കാ​ൻ മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് പൊ​ളി​ച്ചു നീ​ക്കം ചെ​യ്ത വേ​ലി​യു​ടെ ഭാ​ഗ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ​റി ഉ​ൾ​പ്പെ​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Tags : nattuvishesham district news

Recent News

Corehub Up