ഉദ്ഘാടനം പേരാമ്പ്രയില്‍ രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിർവഹിക്കുന്നു.
കൊടകര: ഇരിങ്ങാലക്കുട രൂപതയുടെ കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംഘടിപ്പിച്ച സ്നേഹസ്പര്‍ശം 2026 വയോജന രോഗീസംഗമം രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു.
സ്നേഹസ്പര്‍ശം 2026ന്റെ രൂപതാതല ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു. പേരാമ്പ്ര പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, മാതൃവേദി, കേന്ദ്രസമിതി, ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്നടന്ന സംഗമത്തില്‍ ഇടവകയിലെ നൂറില്‍പരം രോഗികളും വയോജനങ്ങളും പങ്കെടുത്തു.
ഹൃദയ പാലിയേറ്റീവ് കെയര്‍ ഇന്‍ചാര്‍ജ് മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കാരുണ്യവര്‍ഷം ഇന്‍ചാര്‍ജ് വികാരി ജനറാള്‍ മോണ്‍. ആന്റോ ആലപ്പാടന്‍ എന്നിവര്‍ സംബന്ധിച്ചു. പേരാമ്പ്ര ഇടവക വികാരി ഫാ. സെബി കാഞ്ഞിലശേരി, അസിസ്റ്റന്റ് വികാരി ഫാ. റിജോ എടത്തിരുത്തിക്കാരന്‍, ഹൃദയ പാലിയേറ്റീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, അസോ. ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍, വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. റിന്റോ തെക്കിനിയത്ത്, കൈക്കാരന് എ.കെ. സാനി, കേന്ദ്രസമിതി പ്രസിഡന്റും പാലിയേറ്റീവ് കണ്‍വീനറുമായ ഡേവിസ് കണ്ണമ്പിള്ളി, മാതൃവേദി പ്രസിഡന്റ് ബിന്ദു ഡേവിസ് തുടങ്ങിയവര്‍ നേതൃത്വംനല്കി.
Tags :