x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു


Published: August 9, 2026 06:25 AM IST | Updated: August 9, 2026 06:25 AM IST

നെടു​മ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ൺ​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. നെ​ടു​മ​ങ്ങാ​ട് ചെ​ല്ലാം​കോ​ട് ഗോ​കു​ല​ത്തി​ൽ ശ്രീ​കു​മാ​റി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത് . ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​ന്‍റെ സ​മീ​പ​ത്ത് നി​ന്ന മ​ൺ​തി​ട്ട ഇ​ടി​ഞ്ഞ് അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ഞ്ഞു വീ​ണ് അ​ടു​ക്ക​ള​യു​ടെ ഒ​രു​വ​ശം പൂ​ർ​ണമാ​യി ത​ക​ർ​ന്നു. മ​റ്റ് ചു​വ​രു​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ വി​ള്ള​ലേ​റ്റി​ട്ടു​മു​ണ്ട്. കൂ​ടാ​തെ, വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ലേ​ക്കും വ​ൻ​തോ​തി​ൽ മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണി​ട്ടു​ണ്ട്.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ വ​ലി​യ ശ​ബ്ദം കേ​ട്ട് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തേ​ക്ക് ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Tags : nattu vishesham house was partially damaged

Recent News

Corehub Up