ജൂലി എ. മാത്യു
പത്തനംതിട്ട: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജി സ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥി മലയാളിയായ ജൂലി എ. മാത്യു ജയിച്ചു. ആകെ പോൾ ചെയ്ത വോട്ടിൽ 60.66 ശതമാനം ജൂലിക്ക് ലഭിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെസിക്ക ജാരാമില്ലോയാണ് ജൂലി പരാജയപ്പെടുത്തിയത്.
വെണ്ണിക്കുളം തിരുവാറ്റാൽ കുടുംബാംഗമാണ്. ജൂലിയുടെ പ്രാഥമിക വിദ്യാഭ്യാസം വെണ്ണിക്കുളം സെന്റ് തോമസ് യുപി സ്കൂളിലായിരുന്നു. തുടർന്ന് കുടുംബം അമേരിക്കയിലേക്ക് കുടിയേറി. കാസർഗോഡ് സ്വദേശി ജിമ്മി മാത്യുവാണ് ഭര്‍ത്താവ്. വെണ്ണിക്കുളം തിരുവാറ്റാൽ തോമസ് ഡാനിയേലിന്റെ മകളാണ്. ജൂലിയുടെ വിജയത്തിൽ നാടിന് ഏറെ അഭിമാനമുണ്ടെന്ന് പ്രവാസി സംസ്കൃതി അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം പറഞ്ഞു.
Tags :