x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വ​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം


Published: June 25, 2026 10:24 PM IST | Updated: June 25, 2026 10:24 PM IST

മ​ണി​മ​ല: വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ത്രി​യി​ലും ഹെ​ഡ് ലൈ​റ്റ് ഡിം ​അ​ടി​ക്കാ​തെ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ഏ​റെ അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന​തി​നെ​തി​രേ ഒ​റ്റ​യാ​ൾ ബോ​ധ​വ​ത്ക​ര​ണം.

മ​ണി​മ​ല സെ​ൻ​ട്ര​ൽ ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​യു​മാ​യ ടോ​മി ഇ​ള​ന്തോ​ട്ട​മാ​ണ് സ്വ​ന്തം ചെ​ല​വി​ൽ "പ്ലീ​സ്, ലൈ​റ്റ് ഡിം ​ചെ​യ്യു​ക' എ​ന്ന സ്റ്റി​ക്ക​ർ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ഒ​ട്ടി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ഒ​ട്ടി​ക്കു​ന്ന​തി​നാ​യി പ്രി​ന്‍റ് ചെ​യ്തു ന​ൽ​കി​യും ബോ​ധ​വ​ത്ക​ണം ന​ട​ത്തു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലെ സ്റ്റി​ക്ക​ർ ക​ണ്ട് എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഡിം ​അ​ടി​ക്കു​ന്ന​ത് പ​തി​വാ​യി. ഒ​റ്റ​യാ​ൾ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ മ​റ്റു​ള്ള​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : A one-man Nattuvishesham Districte news

Recent News

Corehub Up