തൊടുപുഴ: ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ തൊടുപുഴ ലയണ്‍സ് ഹാളില്‍ ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ എസ്. ഉമ വെങ്കിടേശന് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ കമ്മീഷണര്‍ ലൈന ബാലന്, ജോയിന്റ് കമ്മീഷണര്‍ എം. രഘു , ചാര്‍ട്ടേഡ് അക്കൗണ്ടന്റ്്സ് അസോസിയേഷന് പ്രസിഡന്റ് ജോബി സെബാസ്റ്റ്യന്‍, മര്‍ച്ചന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.പി. ഹരീഷ്, ബോസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കി, എറണാകുളം ജില്ലകളിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ആദായനികുതി പ്രാക്ടീഷണര്‍മാര്‍, ട്രേഡ് അസോസിയേഷനുകളിലെ അംഗങ്ങള്‍, ആദായനികുതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Income Tax Campaign Organized Nattuvishesham Districte news