കുമളി: വ്യാപാരസ്ഥാപനങ്ങളുടെ കണക്ക് ഇനംതിരിച്ച് നൽകണമെന്ന് വനംവകുപ്പ് കുമളി പഞ്ചായത്തിനോട് ആവശ്യപ്പെട്ടത് വിവാദത്തിൽ. വനംവകുപ്പിന്റെ നീക്കം ഗൂഢലക്ഷ്യം വച്ചുള്ളതാണെന്നും കണക്ക് നൽകില്ലെന്നും പഞ്ചായത്തും വ്യക്തമാക്കി.
കണക്ക് ചോദിച്ച് വനംവകുപ്പ് നൽകിയ കത്തിൽ എന്താവശ്യത്തിനാണിത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. ആവശ്യം അറിയിക്കാതെ കണക്ക് നൽകില്ലെന്നും പഞ്ചായത്ത് കർശന നിലപാടെടുത്തു.
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകൾ, കടകള്‍ എന്നിവ ഇനംതിരിച്ച് നല്‍കാനാണ് വനംവകുപ്പ് പറയുന്നത്. പെരിയാര്‍ കടുവ സങ്കേതം അസി. ഫീല്‍ഡ് ഡയറക്ടര്‍ ആര്. ലക്ഷ്മിയാണ് കുമളി പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചത്.
വനംവകുപ്പിന്റെ കത്തിനെതിരേ വ്യാപാരികളും രംഗത്തെത്തി. വ്യാപാരസ്ഥാപനങ്ങളുടെ വിവരം നൽകരുതെന്ന് മർച്ചന്റ്സ് അസോസിയേഷൻ പഞ്ചായത്തിന് കത്ത് നൽകി. പഞ്ചായത്തിനോട് വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ വനംവകുപ്പിലെ പ്രാദേശിക ഡിവിഷൻ ഉദ്യോഗസ്ഥയ്ക്ക് എന്ത് അധികാരമെന്നാണ് പഞ്ചായത്തിന്റെ ചോദ്യം.
ഈ നിലപാട് തുടര്‍ന്നാല്‍ ഗ്രീന്‍ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് പഞ്ചായത്തും നിയന്ത്രണങ്ങളുമായി രംഗത്തിറങ്ങേണ്ടിവരുമെന്ന് പ്രസിഡന്റ് എം.എം. വര്‍ഗീസ് മുന്നറിയിപ്പ് നൽകി.
Tags : Kumily target Nattuvishesham Districte news