x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി ഇ​ന്ന്


Published: June 26, 2026 12:36 AM IST | Updated: June 26, 2026 12:36 AM IST

ശ്രീ​ക​ണ്ഠാ​പു​രം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ക്കും. ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ്, എ​ക്സൈ​സ്, സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത​റാ​ലി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ അ​വ​സാ​നി​ക്കും.
ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ, എം.​വി. വി​ഷ്ണു​പ്ര​സാ​ദ് സ​ന്ദേ​ശ​റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ടൗ​ൺ​സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ്രീ​ക​ണ്ഠ​പു​ര​ത്തെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ശ്രീ​ക​ണ്ഠ​പു​ര​ത്തെ വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, ശ്രീ​ക​ണ്ഠ​പു​രം എ​ക്സ് സ​ർ​വീ​സ് മെ​ൻ ഫോ​റം, വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ന്നി​വ​ർ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും സ​ന്ദേ​ശ റാ​ലി​യു​ടെ ഭാ​ഗ​മാ​കും.

 

Tags : Anti-Lahari Nattuvishesham Districte news

Recent News

Corehub Up