പയ്യന്നൂര്‍: പഠനകാലത്ത് മികച്ച വിജയം കൈവരിക്കണമെന്നും പഠിച്ച് മുന്നേറി സാമൂഹിക പ്രതിബദ്ധ തയുള്ളവരാകണമെന്നും വി. കുഞ്ഞികൃഷ്ണന് എംഎല്‍എ. പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് അനുകമ്പയുള്ളവരായിരിക്കണമെന്നും എംഎല്‍എ പറഞ്ഞു. പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന മോണ്‍. ജെ.ബി. റോഡ്രിഗസ് അനുസ്മരണവും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫാ. സുനീഷ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് റിന്റോ ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ എ.കെ. ശ്രീജ, സ്റ്റാഫ് പ്രതിനിധി ബിജി ജോസഫ്, മുഖ്യാധ്യാപിക സിസ്റ്റര്‍ റെജി ജോസഫ്, സിബി ചെറിയാന്, അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഈ സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 77 വിദ്യാര്‍ഥിനികള്‍ക്ക് അവാര്‍ഡുകള്‍ നല്കി. യുഎസ്എസ് വിജയികളായ 32 വിദ്യാര്‍ഥികളേയും എന്‍എംഎംഎസ് വിജയികളായ ആറ് വിദ്യാര്‍ഥികളേയും ചടങ്ങില്‍ അനുമോദിച്ചു.
Tags : Memorial Nattuvishesham Districte news