രാജപുരം: കള്ളാർ പഞ്ചായത്ത് ഏഴാം വാർഡിൽ തേമനംപുഴയിലെ ജാനകിയുടെ വീടിനു മുകളിലേക്ക് മുളങ്കൂട്ടം മറിഞ്ഞു വീണു. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, വാർഡംഗം ഗിരീഷ് കുമാർ, അസി. സെക്രട്ടറി രവീന്ദ്രൻ, സ്പെഷൽ വില്ലേജ് ഓഫീസർ ജ്യോതി എന്നിവർ സ്ഥലം സന്ദർശിച്ചു. മുളങ്കൂട്ടം മുറിച്ചുനീക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Tags : A tree Nattuvishesham Districte news