തൃശൂർ: കെസിബിസി മദ്യ, ലഹരിവിരുദ്ധസമിതി തൃശൂർ അതിരൂപത സെന്റ് ജോസഫ്സ് മോഡൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം വെട്ടുകാട് സ്നേഹാശ്രമം ഡയറക്ടർ ഫാ. അലക്സാണ്ടർ കൂരിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. ഡേവിസ് അധ്യക്ഷനായി. ഡയറക്ടർ ഫാ.ഡോ. ദേവസി പന്തല്ലൂക്കാരൻ, സെന്റ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺ പോൾ, അതിരൂപത പിആർഒ ലിന്റോ ഫ്രാൻസിസ്, ജോസ് വടക്കേത്തല, റോബിൻ റാഫേൽ, ടി.വി. വിൻസന്റ്, എഡ്മണ്ട് പന്തല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.
Tags : Day Celebration Nattuvishesham Districte news