x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജി​ൽ ദീ​ക്ഷാ​രം​ഭ് 26


Published: June 26, 2026 02:22 AM IST | Updated: June 26, 2026 02:22 AM IST

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജി​ൽ 2026-27 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ (യു​ജി) വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച "ദീ​ക്ഷാ​രം​ഭ് 2026' ഉ​ദ്ഘാ​ട​ന​വും ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മും തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മോ​ൺ. പാ​ലോ​ക്കാ​ര​ൻ സ്ക്വ​യ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​രും ബ​ർ​സാ​റു​മാ​യ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ ദ ​നെ​ക്സ്റ്റ് ലെ​വ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും പ്ര​മു​ഖ കോ​ർ​പ​റേ​റ്റ് ട്രെ​യി​ന​റു​മാ​യ പ്ര​വീ​ൺ ചി​റ​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ഫെ​ബി​ൻ ബേ​ബി, ഡോ. ​വി​മ​ല ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് പു​തി​യ ഫോ​ർ ഇ​യ​ർ അ​ണ്ട​ർ​ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ച് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ.​കെ. അ​നി​ൽ ജോ​ർ​ജ് ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രി​യ​ർ, പ്ലേ​സ്മെ​ന്‍റ് സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ക​രി​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഡീ​ൻ ഡോ. ​സു​നി​ൽ സ​ണ്ണി​യും അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​ക​ളെ​ക്കു​റി​ച്ച് കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ര​ഞ്ജി​ത്ത് വ​ർ​ഗീ​സും സം​സാ​രി​ച്ചു. സ്റ്റു​ഡ​ന്‍റ് ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഗീ​തു എ​ലി​സ​ബ​ത്തും ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ദി​വ്യ ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : Commencement at St. Thomas Nattuvishesham Districte news

Recent News

Corehub Up