x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഹാ​യ വേ​ദി


Published: June 26, 2026 03:35 AM IST | Updated: June 26, 2026 03:35 AM IST

ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​യ​മ​സ​ഹാ​യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ക​ല്ലൂ​ർ​ക്കാ​ട്: ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​യ​മ​സ​ഹാ​യ വേ​ദി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ വേ​ദി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ നി​യ​മ​സ​ഹാ​യ​വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി​ഷ് ജെ. ​ഏ​ഴാ​നി​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ജി​ത് ബേ​ബി, നീ​തു ബേ​ബി, പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ, ബാ​ബു മ​ന​യ്ക്ക​പ്പ​റ​മ്പി​ൽ, ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി പാ​ന​ൽ ലോ​യ​ർ പി. ​പ്ര​വീ​ൺ, സെ​ക്ര​ട്ട​റി വി.​വി. ശ്യാം, ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ബു​ധ​നാ​ഴ്ച ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​വേ​ദി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up