കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ കുഞ്ഞാലി മമ്പാട് അനുസ്മരണം ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് :സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപ പിരിവുകാരുടെ ആശ്രിതർക്ക് മതിയായ ജീവിത സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുഞ്ഞാലി മമ്പാട് അനുസ്മരണ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
മതിയായ നഷ്ടപരിഹാരം,ഡെത്ത് ഗ്രാറ്റുവിറ്റി യോഗ്യതക്കനുനുസരിച്ചുള്ള തസ്തികകളിൽ ആശ്രിതർക്ക് സ്ഥിരനിയമനം, ആരോഗ്യ ഇൻഷൂറൻസ് എന്നിവ ഉറപ്പാക്കണം .ജീവിതത്തിന്റെ വലിയൊരു ഭാഗവും സഹകരണ മേഖലയ്ക്ക് വേണ്ടി പണിയെടുത്തവരാണ് ഈ വിഭാഗം ജീവനക്കാർ.എന്നാലും മറ്റുള്ളവർക്കുള്ള സേവന വേതനങ്ങളോ മെഡിക്കൽ സുരക്ഷയോ മരണാന്തര സഹായങ്ങളോ ഇല്ലാത്തത് പലരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഗാന്ധി ഗൃഹത്തിൽ രണ്ടാം ചരമ വാർഷികത്തിൽ നടന്ന അനുസ്മരണം സംസ്ഥാന പ്രസിഡന്റ് ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.വിജയപ്രകാശ് അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Kozhikode