തിരുവനന്തപുരം: ദേശീയ അംഗീകാരത്തിന്റെ നിറവിൽ ആനാട് കുടുംബാരോഗ്യ കേന്ദ്രം. ജില്ലയിലെ ആനാട് പഞ്ചായത്തിലെ എല്ലാം ആരോഗ്യ ഉപകേന്ദ്രങ്ങളും ദേശീയ ഗുണനിലവാര അംഗീകാരമായി എൻക്യൂഎഎസ് നേടി.
2025ൽ തന്നെ ആനാട് കുടുംബാരോഗ്യ കേന്ദ്രം 94 ശതമാനം മാർക്കോടെ എൻക്യൂഎഎസ് നേടിയിരുന്നു. ഇതിനു പിന്നിലെയാണ് എല്ലാ ഉപകേന്ദ്രങ്ങളും ഈ നേട്ടം കൈവരിച്ചത്. എഎഎം ഇരിഞ്ചയം 96.5 ശതമാനം,
എഎഎം ആനാട് മെയിൻ സെന്റർ 92.4 ശതമാനം, എഎഎം ഇടനില 94.2 ശതമാനം, എഎഎം പാങ്കോട് 89.19 ശതമാനം, എഎഎം കൊല്ല 87.75 ശതമാനം മാർക്കുകൾ നേടിയാണ് ഗുണനിലവാരത്തിലെത്തിയത്.