x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വ​ര്‍​ത്തി​ക്കു​ന്ന ബ​സ് അ​പ​ക​ട​ങ്ങ​ള്‍, ആ​ശ​ങ്ക​യോ​ടെ യാത്രികരും നാട്ടുകാരും


Published: June 26, 2026 06:05 AM IST | Updated: June 26, 2026 06:05 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : കെ​എ​സ്ആ​ര്‍​ടി​സി ബ​സുക​ള്‍ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​തും ജീ​വ​നു​ക​ള്‍ പൊ​ലി​യു​ന്ന​തും ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കാ​ട്ടാ​ക്ക​ട​യ്ക്കു സ​മീ​പം പൊ​ട്ട​ന്‍​കാ​വി​ല്‍ ബ​സി​ടി​ച്ച് ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​ര്‍ മ​രി​ച്ച​താ​ണ് പ​ട്ടി​ക​യി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം. നെ​യ്യാ​റ്റി​ൻ​ക​ര ചെ​റി​യ കൊ​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്ക് പ​റ്റി​യെ​ങ്കി​ലും ജീ​വ​ഹ​ത്യ സം​ഭ​വി​ക്കാ​തി​രു​ന്ന​തു ഭാ​ഗ്യ​മെന്നു നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കാ​ര​ക്കോ​ണം ജം​ഗ്ഷ​നി​ല്‍ സ്കൂ​ള്‍ ബ​സു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് കൂ​ട്ടി​യി​ടി​ച്ച​ത് ഇ​ക്ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്. മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​രി​ക്കു പ​റ്റി. അ​തേ ദി​വ​സം നെ​യ്യാ​റ്റി​ന്‍​ക​ര ഗ്രാ​മം ജം​ഗ്ഷ​നു സ​മീ​പം കാ​ര്‍ യാ​ത്രി​ക​ന്‍റെ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​മാ​യി വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട്ടി ഇവിടെ വ​യോ​ധി​ക​യ് ക്ക് പ​രി​ക്കേ​റ്റി​ട്ട് ഒ​രു മാ​സ​മേ ആ​യു​ള്ളൂ.
‌‌

ഒ​ന്ന​ര മാ​സം മു​ന്പാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് എ​ട്ടു വ​യ​സു​കാ​ര​നാ​യ സ് കൂ​ള്‍ വി​ദ്യാ​ര്‍​ഥി മ​ര​ണ​മ​ട​ഞ്ഞ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഗ്രാ​മം ജം​ഗ്ഷ​നു സ​മീ​പം അ​മ്മ​യോ​ടൊ​പ്പം സ്കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പാ​ണ് അ​വ​ണാ​കു​ഴി​ക്കു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം തെ​റ്റി​യ​തി​ന്‍റെ ഫ​ല​മാ​യി പാ​ത​യോ​ര​ത്തെ ഓ​ട്ടോ​റി​ക്ഷ​യി​ലി​ രു​ന്ന ഡ്രൈ​വ​ര്‍ ര​ക്ത​സാ​ക്ഷി​യാ​യ​ത്.

ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ മേ​ല്‍​ക്കൂ​ര ഇ​ടി​ച്ചു​മാ​റ്റി​യ​പ്പോ​ള്‍ചെ​ന്നു പ​തി​ച്ച​ത് തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മേ​ലെ​യായി രുന്നു. മു​ക്കോ​ല​യ്ക്കു​സ​മീ​പം ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​ര​ണ​മ​ട​ഞ്ഞ​തും മം​ഗ​ല​ത്തു​കോ​ണ​ത്തി​നു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബസിന്‍റെ ആ​ക് സി​ല്‍ ഒ​ടി​ഞ്ഞ് ച​ക്ര​ങ്ങ​ള്‍ തെ​ന്നി​മാ​റി​യ​തു​മൊ​ക്കെ നാ​ട്ടു​കാ​രെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​യി നി​ല​കൊ​ള്ളു​ന്പോ​ള്‍ ത​ന്നെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ളും ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ ശ​രി​യാ​യ കാ​ര​ണം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം പ​ല​പ്പോ​ഴും ന​ട​ക്കാ​റി​ല്ലെ​ന്നാ​ണ് നാ​ട്ടി​ലു​യ​രു​ന്ന ആ​ക്ഷേ​പം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up