x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് നടത്തിയ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍


Published: June 26, 2026 05:59 AM IST | Updated: June 26, 2026 05:59 AM IST

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ല്‍. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ്രോ​ജ​ക്‌ട് അ​സി​സ്റ്റ​ന്‍റും ഡി​വൈ​എ​ഫ്‌​ഐ കു​ന്ന​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​മാ​യ എ​ബി​ന്‍ കെ. ഷി​ബു​വി​നെ​യാ​ണ് ശാ​സ്താം​കോ​ട്ട പോ​ലീ​സ് അ​റ​സ്റ്റ്് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ എ​ബി​ന്‍ കു​റ്റം സ​മ്മ​തി​ച്ചു.

27 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന വി​വ​രം. ഈ ​തു​ക എ​ബി​ന്‍റെ മാ​താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. 2017ല്‍ ​പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​ലൂ​ടെ​യാ​ണ് എ​ബി​ന്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​ട​ന്നു​കൂ​ടി​യ​ത്. ഇ- ​ഗ്രാം പോ​ര്‍​ട്ട​ല്‍ വ​ഴി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up