ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി നാലാഞ്ചിറ സർവോദയ വിദ്യാലത്തിൽ നടത്തിയ സന്ദേശ റാലി.
തിരുവനന്തപുരം: നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരിയുടെ ഉപയോഗം സമൂഹത്തിനും വ്യക്തികൾക്കും ഉണ്ടാ ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലഹരി മാഫിയകൾക്കെതിരേ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജോണ് കുര്യൻ ചൂണ്ടിക്കാട്ടി.
വൈസ് പ്രൻസിപ്പൽ ടെറിൻ ജോസഫ്, ലഹരി വിമുക്തി ക്ലബ് കോ-ഓർഡിനേറ്റർ ആർ. പ്രമോദ് കുമാർ എന്നിവരും പങ്കെടുത്തു. തുടർന്നു റാലിയോടു കൂടി ഓപ്പറേഷൻ തൂഫാൻ എന്ന സർക്കാർ പദ്ധതിയക്കു പിന്തുണ പ്രഖ്യാപിച്ചു. ലഹരി വിമുക്തകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ തങ്ങളാൽ കഴിയുന്ന രീതിയിൽ പ്രയത്നിക്കുമെന്നു കുട്ടികൾ പ്രതിജ്ഞയെടുത്തു.