x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ​ർ​കു​ഴി ജം​ഗ്ഷ​ൻ വി​ക​സ​നം, ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കും


Published: June 26, 2026 04:44 AM IST | Updated: June 26, 2026 04:44 AM IST

നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ക​ള​ൻ​തോ​ട്-​കൂ​ളി​മാ​ട് റോ​ഡി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എത്തിയ എം.​എ. റ​സാ​ഖ് എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു

മു​ക്കം: നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ക​ള​ൻ​തോ​ട്-​കൂ​ളി​മാ​ട് റോ​ഡി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എം​എ​ൽ​എ എം.​എ. റ​സാ​ഖ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ചി​റ്റാ​രി​പി​ലാ​ക്ക​ൽ നാ​യ​ർ​കു​ഴി ഭാ​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ നാ​ട്ടു​കാ​ർ എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. റോ​ഡി​ന്‍റെ അ​ന്തി​മ​ഘ​ട്ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്രാ​സൗ​ക​ര്യം, ഡ്രെ​യി​നേ​ജ്, സു​ര​ക്ഷ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും കേ​ട്ട എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബൈ​ജു, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഹൃ​ദ്യ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് നി​ർ​മാ​ണ പു​രോ​ഗ​തി​യും ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ന​ദീ​റ, കെ.​എ. ഖാ​ദ​ർ, അ​ഹ​മ്മ​ദ് കു​ട്ടി അ​ര​യ​ങ്കോ​ട്, എ​ൻ.​എം. ഹു​സൈ​ൻ, വേ​ലാ​യു​ധ​ൻ, ഹ​മീ​ദ് , മെ​മ്പ​ർ​മാ​രാ​യ അ​ജി​ത്, സ്മി​ജ, സു​ബൈ​ദ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up