കോൺവൊക്കേഷൻ ചടങ്ങ് കാലിക്കട്ട് സർവകലാശാല രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളജിൽ 2023-26 ബാച്ചിലെ ബിരുദ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങ് കാലിക്കട്ട് സർവകലാശാല രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം. ഏബ്രഹാം, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ ജോയ്, പൂർവവിദ്യാർഥിനി ഫാത്തിമ ഷിംന എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കോളജ് മാഗസിൻ പ്രകാശനം നിർവഹിക്കുകയും വിവിധ ബിരുദ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും അക്കാദമിക മികവ് പുലർത്തിയ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു. കോൺവൊക്കേഷൻ ചടങ്ങിന്റെ കോ-ഓർഡിനേറ്റർമാരായ ഇ. ഷീജ, എം. പ്രണവ്, കോളജ് യൂണിയൻ ഭാരവാഹികളായ അക്ഷയ സേവ്യർ, അലീന ഷാജി, ആൽബിൻ ജോമോൻ എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kozhikode