മാനാഞ്ചിറ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 40 ഓളം വിദ്യാര്‍ഥിനികള്‍ രചിച്ച ചെറുകഥാസമാഹാരമായ പുതുനാമ്പുകള്‍ സാഹിത്യകാരന് യു.കെ. കുമാരന് പ്രകാ
കോഴിക്കോട്: മാനാഞ്ചിറ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 40 ഓളം വിദ്യാര്‍ഥിനികള്‍ രചിച്ച ചെറുകഥാസമാഹാരമായ പുതുനാമ്പുകള്‍ എന്ന പുസ്തകവും പ്ലസ്ടു വിദ്യാര്‍ഥിനിയായ മാളവിക സ്വരൂപ് രചിച്ച 3027 അഗാരെസ് 3.0 എന്ന നോവലും സാഹിത്യകാരന് യു.കെ. കുമാരന് പ്രകാശനം ചെയ്തു.
ഏതൊരു കുട്ടിക്കും ലഭിക്കാവുന്നതില്‍ ഏറ്റവും അമൂല്യമായ ഭാഗ്യമാണ് ഈ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് യു.കെ. കുമാരന് പറഞ്ഞു. പ്രതിസന്ധികളും പരാജയബോധവും വന്നാലും ഒരിക്കലും എഴുത്തില്‍ നിന്ന് പിന്‍വാങ്ങരുത്. അക്ഷരലോകത്തേക്ക് കൈപിടിച്ച് നയിക്കുന്ന ഇത്തരം കൂട്ടായ്മകളെ പ്രയോജനപ്പെടുത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
അനീസ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് ജെസി ജോസഫ്, ബിന്ദു, ഷൈബ, എഴുത്തുകാരി ആമി ബെല്ല ജയ്സ്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ജേക്കബ് ഡാനിയല്‍, ഷെബിന്‍ അഷ്റഫ്, ശഹീദ മുജീബ്, എം.എം.കെ. ഫൈസല്‍, സുഭാഷ് ആബേല്‍, മാളവിക സ്വരൂപ്, പിടിഎ പ്രസിഡന്റ് രത്നന്, നിശ്ചല്‍ ക്രിസ്റ്റി എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode