x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യു​സ​ഞ്ചാ​ര​മി​ല്ല;​ ലൈ​ബ്ര​റി​ക​ളി​ൽ രോ​ഗ​ബാ​ധ കൂ​ടു​ന്ന​താ​യി പ​രാ​തി


Published: June 26, 2026 04:47 AM IST | Updated: June 26, 2026 04:47 AM IST

കോ​ഴി​ക്കോ​ട്:​സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ലൈ​ബ്ര​റി റീ​ഡിം​ഗ് റൂ​മു​ക​ളി​ലും വാ​യു​സ​ഞ്ചാ​രം കു​റ​വാ​യ​തു മൂ​ലം വാ​യ​ന​ക്കാ​രും ജീ​വ​ന​ക്കാ​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​താ​യി ആ​ക്ഷേ​പം.​

റീ​ഡിം​ഗ് റൂ​മു​ക​ളി​ൽ ജ​ന​ലു​ക​ൾ ഇ​ല്ലാ​ത്ത​തും ഉ​ള്ള​വ പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്ത് തു​റ​ന്നി​ടാ​ത്ത​തു​മാ​ണ് ഇ​തി​ന് കാ​ര​ണം.​പി​എ​സ് സി ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ള​ട​ക്കം മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വി​ടെ ചി​ല​വ​ഴി​ക്കു​ന്ന​വ​ർ​ക്ക് കോ​വി​ഡ്, ഇ​ൻ​ഫ്ലു​വ​ൻ​സ, ടി​ബി, ശ്വാ​സ​കോ​ശ അ​ല​ർ​ജി തു​ട​ങ്ങി​യ വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ ഇ​ത് കാ​ര​ണ​മാ​കു​ന്ന​താ​യി ഗ്ലോ​ബ​ൽ പേ​ഷ്യ​ന്‍റ് വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.​

താ​മ​ര​ശേ​രി​യി​ലെ ഒ​രു ലൈ​ബ്രേ​റി​യ​ന് നാ​ല് മാ​സ​ത്തി​നി​ടെ ര​ണ്ട് ത​വ​ണ ഇ​ത്ത​ര​ത്തി​ൽ ഗു​രു​ത​ര​മാ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ലൈ​ബ്ര​റി​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​സ​മ​യം മു​ഴു​വ​ൻ ജ​ന​ലു​ക​ൾ തു​റ​ന്നി​ടു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും ചു​മ​ത​ല​യാ​ക്ക​ണ​മെ​ന്നും വാ​യ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ട്ര​സ്റ്റ് മാ​നേ​ജി​ങ് ട്ര​സ്റ്റി വി​ശ്വ​നാ​ഥ് ധ​ർ​മ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up