x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി


Published: June 26, 2026 04:45 AM IST | Updated: June 26, 2026 04:45 AM IST

കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ക്കു​ന്നു.

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ കൂ​വ​പൊ​യി​ലി​ന് സ​മീ​പം വെ​മ്പാ​ല സ​ജി​യു​ടെ വീ​ട്ടു പ​റ​മ്പി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

പേ​രാ​മ്പ്ര അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് റ​ഫീ​ഖ് കാ​വി​ൽ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം പ​ശു​വി​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ച്ചു.

സേ​നാം​ഗ​ങ്ങ​ളാ​യ വി​ജേ​ഷ്, വി​നീ​ത് എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി പ​ശു​വി​നെ ഹോ​സ് റോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ സോ​ജു, ജി​ഷാ​ദ്, ഹോം ​ഗാ​ർ​ഡ് അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up