x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ : പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യോ​ദ്ഘാ​ട​നം നാ​ളെ


Published: June 26, 2026 03:36 AM IST | Updated: June 26, 2026 03:36 AM IST

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പോ​ത്താ​നി​ക്കാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ബ​ഹു​നി​ല മ​ന്ദി​രം

പോ​ത്താ​നി​ക്കാ​ട്: സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ​യും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ബാ​ച്ചി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ അ​ഞ്ചി​ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ക്കും. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

എ​ന്‍.​എം. വ​ര്‍​ഗീ​സ് മെ​മ്മോ​റി​യ​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് പ്ര​ഖ്യാ​പ​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ര്‍​വ​ഹി​ക്കും. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു​ഹാ​നോ​ന്‍ മാ​ര്‍ പോ​ളി കാ​ര്‍​പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ, മു​ന്‍ മ​ന്ത്രി പി. ​രാ​ജീ​വ്, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, എ​ല്‍​ദോ എ​ബ്ര​ഹാം, ആ​ന്‍റ​ണി ജോ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മി തെ​ക്കേ​ക്ക​ര, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജെ​യിം​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് വ​ര്‍​ഗീ​സ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ജെ​യിം​സ് വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up