മുക്കം: തിരുവമ്പാടിയിൽ അഞ്ച് വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങി സി.കെ കാസിം എംഎൽഎ. യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരതയടക്കം നൽകുന്നതിനായി നൈപുണ്യ വികസന കേന്ദ്രം, വിദ്യാർഥികളുടെ അഭിരുചികളും താൽപര്യങ്ങളും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി കരിയർ അസസ്മെന്റ് സെന്റർ, സംസ്ഥാന - ദേശീയ മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കായി മത്സര പരീക്ഷ പരിശീലന കേന്ദ്രം,
സംരംഭകത്വ പരിശീലന പദ്ധതികൾ, തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഓട്ടോമാറ്റഡ് എക്സ്ചേഞ്ച് പോർട്ടലുകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കുക.
പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലക്ക് എസ്എസ്എൽസി, പ്ലസ് ടു ഫുൾ എപ്ലസ് നേടിയവരും എൽഎസ്എസ്, യുഎസ് എസ്, എൻഎംഎംഎംഎസ് ഉൾപ്പെടെ നേടിയവർക്കുള്ള ആദരവ് ഞായറാഴ്ച മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും നടത്തും.
Tags : Local News Nattuvishesham Kozhikode