x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​രം​ഗ​മാ​യി ‘തൂ​ഫാ​ൻ’ : ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു


Published: June 26, 2026 03:39 AM IST | Updated: June 26, 2026 03:39 AM IST

അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്ക് സ്കൂ​ൾ ലീ​ഡ​ർ ആ​ഥാ ജി​മ്മി​യും ആ​ന്‍റി നാ​ർ​ക്കോ​ട്ട

ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ്

ഇ​ല​ഞ്ഞി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ യ​ജ്ഞ​മാ​യ തൂ​ഫാ​നോ​ട് സ​ഹ​ക​രി​ച്ച് സെ​ന്‍റ് ഫി​ലോ​മി​നാ​സി​ലെ കു​ട്ടി​ക​ൾ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​യും സ​മ്മേ​ള​ന​വും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ചു.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പ്ലാ​ക്കാ​ർ​ഡു​ക​ൾ കൈ​ക​ളി​ലേ​ന്തി മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ കു​ട്ടി​ക​ൾ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി. ‘ല​ഹ​രി​ക്കെ​തി​രെ ക​ളി​ക്ക​ള’​മെ​ന്ന സ്കൂ​ളി​ന്‍റെ മു​ദ്രാ​വാ​ക്യം ആ​ലേ​ഖ​നം ചെ​യ്ത ബാ​ന​റി​ന് പി​ന്നി​ൽ ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ൾ അ​ണി​നി​ര​ന്നു.

മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന മു​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി​രു​ന്ന ഫാ. ​ഡോ. ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജോ​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സെ​ൽ​വി സേ​വ്യ​ർ, ജാ​സ്മി​ൻ ജേ​ക്ക​ബ്, സാ​ലി കെ. ​മ​ത്താ​യി, മാ​ർ​ട്ടി​ൻ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ  സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

പൈ​ങ്ങോ​ട്ടൂ​ർ: ലോ​ക ല​ഹ​രി വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൂ​ഫാ​ൻ ല​ഹ​രി​വി​മു​ക്ത കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​മ്പ​ർ ബോ​ബി പ​ള്ളി​ക്കാ​പ​റ​മ്പി​ൽ കാ​മ്പ​യി​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജി​ൻ​സ​ൺ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. പ്രി​ൻ​സി​പ്പി​ൽ സി​സ്റ്റ​ർ ജോ​ളി ഗ്രെ​യ്‌​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​ല്ല​ട എ​ന്നി​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു.

സ്കൗ​ട്ട് മാ​സ്റ്റ​ർ സി​സ്റ്റ​ർ ഫീ​ന റെ​യ്ഞ്ച​ർ ലീ​ഡ​ർ സി​സ്റ്റ​ർ സ്മി​നു എ​ന്നി​വ​ർ കാ​മ്പ​യി​ന് നേ​തൃ​ത്വം ന​ൽ​കി. സ്‌​കൗ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൈം ​ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ട്രീ​റ്റ് പ്ലേ ​എ​ന്നി​വ​യും ന​ട​ത്തി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up