x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ല​ത്തു​താ​ഴം-​കാ​ര​മ​ല റോ​ഡ് തകർച്ചയിൽ


Published: June 26, 2026 03:40 AM IST | Updated: June 26, 2026 03:40 AM IST

ത​ക​ർ​ന്ന് ചെ​ളി​ക്കു​ള​മാ​യ മം​ഗ​ല​ത്തു​താ​ഴം കാ​ര​മ​ല റോ​ഡ്.

പാ​ല​ക്കു​ഴ: പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മം​ഗ​ല​ത്തു​താ​ഴം കാ​ര​മ​ല റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ല്‍. റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന്‍ പ​ണ​യംവ​ച്ച് യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണി​വി​ടെ. ഐ​നു​മാ​കി​ല്‍​താ​ഴം ഭാ​ഗ​ത്ത് റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രി​ങ്ക​ല്‍ ക്വാ​റി​ക​ളി​ല്‍ നി​ന്നും ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നും അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന ലോ​റി​ക​ളാ​ണ് റോ​ഡി​ന്‍റെ ഈ ​ദു​ര്‍​ഗ​തി​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​ക്കി ക​ള​യാ​ന്‍ ആ​വ​ശ്യ​മാ​യ അ​ഴു​ക്കു​ചാ​ല്‍ സം​വി​ധാ​നം ഈ ​റോ​ഡി​ല്‍ എ​ങ്ങു​മി​ല്ല.

നേ​രി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ടാ​റിം​ഗ് പൂ​ര്‍​ണ​മാ​യും ഇ​ള​കി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. മു​ന്‍​പും സ​മാ​ന രീ​തി​യി​ല്‍ ഈ ​റോ​ഡ് ത​ക​രു​ക​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു.

അ​ന്ന് അ​ധി​കൃ​ത​ര്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ബ്ലോ​ക്കു​ക​ള്‍ പാ​കി​യി​രു​ന്നു. നി​ല​വി​ല്‍ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലും ടാ​റിം​ഗി​ന് പ​ക​രം ക​ട്ട​ക​ള്‍ വി​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up