കോതമംഗലം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുതെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി ആവശ്യപ്പെട്ടു. ഇത് സംസ്ഥാനത്ത് മദ്യ വ്യാപനത്തിനും പുതുതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഇടയാക്കും. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന തൂഫാന്, തണ്ടര്‍ പദ്ധതികള്‍ പരാജയപ്പെടുന്നതിനും കാരണമാകും.
ലഹരി വിമുക്ത സമൂഹം എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി കാത്തിരിക്കുന്ന പൊതുജനത്തിന് നിരാശ നല്കുന്ന പ്രഖ്യാപനമാണ് വീര്യം കുറഞ്ഞ മദ്യവില്പന. അതിനാല്‍ വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുതെന്ന് വിരുദ്ധസമിതി കോതമംഗലം രൂപത കമ്മിറ്റിയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
രൂപത ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയ്സ് മുക്കുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോബി ജോസഫ്, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, സുനില്‍ സോമന്, സിജോ കൊട്ടാരത്തില്‍, ജോമോന് ജേക്കബ്, മാര്ട്ടിന് കീഴേമാടന്‍, പോള്‍ കൊങ്ങാടന്‍, ജോമോന് പാറയ്ക്കല്‍, കെ.വി. ഏണസ്റ്റ്, ജിജു വർഗീസ്, ജോയി പനയ്ക്കല്‍, മൈക്കിള്‍ കൈതയ്ക്കല്‍, പീറ്റര്‍ ഇടപ്പുളവന്‍, പി.എ. ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam