x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​രോ​ത്ത് വി​ല്ലേ​ജി​ലെ ഭൂ​നി​കു​തി ത​ട​സം: ഇ​ട​പെ​ട്ട് എം​എ​ല്‍​എ


Published: June 26, 2026 04:57 AM IST | Updated: June 26, 2026 04:57 AM IST

താ​മ​ര​ശേ​രി: രാ​രോ​ത്ത് വി​ല്ലേ​ജി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍​വ്വേ ന​ട​പ്പി​ലാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​വു​ട​മ​ക​ള്‍​ക്ക് നി​കു​തി അ​ട​ക്കു​വാ​ന്‍ കാ​ല​താ​മ​സം നേ​രി​ടു​ന്ന വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യ പ​രി​ഹാ​ര​ത്തി​ന് താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യി പി.​കെ.​ഫി​റോ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ രാ​രോ​ത്ത് വി​ല്ലേ​ജ് ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ള്‍ എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് എം​എ​ല്‍​എ നേ​രി​ട്ട് രാ​രോ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up