പതിനാറുകാരനായ വിദ്യാർഥിയുടെ കരണത്തടിച്ച ഞാറക്കൽ എസ്ഐ എ.എസ്. അരുണിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തി
വൈപ്പിൻ : പതിനാറുകാരനായ വിദ്യാർഥിയുടെ കരണത്തടിച്ച ഞാറക്കൽ എസ്ഐ എ.എസ്. അരുണിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ ഞാറക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സുബ്രൻ ഹാളിൽ നിന്നാരംഭിച്ച മാർച്ച് സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞു.
മാർച്ച് സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടി കെ.ജെ. ജ്യോതിഷ് അധ്യക്ഷനായി.
Tags : Local News Nattuvishesham Ernakulam