കോതമംഗലം
കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിദ്യാ, എംഎൽഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2025-26 ഇന്ന് വൈകിട്ട് മൂന്നിന് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടക്കും.
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി, സിനിമാതാരം മഞ്ജു വാര്യർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
മൂവാറ്റുപുഴ
മൂവാറ്റുപുഴ: മാത്യു കുഴല്നാടന് എംഎല്‍എ വിദ്യാസ്പര്‍ശം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെറിറ്റ് അവാര്‍ഡ് വിതരണം ഇന്ന് നടക്കും. രാവിലെ 11ന് മൂവാറ്റുപുഴ അരമന പള്ളി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി റോജി എം. ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഓരോ വിഷയങ്ങളിലും 90 ശതമാനം മാര്‍ക്കിന് മുകളില്‍ നേടിയവരെയും യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും 100 ശതമാനം വിജയം നേടിയ മുഴുവന്‍ വിദ്യാലയങ്ങളെയുമാണ് ആദരിക്കുന്നത്.
Tags : Local News Nattuvishesham Ernakulam