x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വട​ക്കാ​ഞ്ചേ​രി ലൈ​ഫ്മി​ഷ​ൻ ഫ്ളാ​റ്റ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം


Published: June 26, 2026 02:27 AM IST | Updated: June 26, 2026 02:27 AM IST

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ ച​ര​ൽ​പ​റ​മ്പ് ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി.​

മു​ണ്ട​ത്തി​ക്കോ​ട് സ​ഹ​ക​ര​ണ-​എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളജ് സ്ഥ​ല​ത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ആ​രം​ഭി​ക്ക​ണം, കെ​ൽ​ട്രോ​ൺ സ്ഥ​ലം ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്ക് തു​ട​ങ്ങ​ണം, തൂ​മാ​നം വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സം മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം, ഓ​ട്ടു​പാ​റ​ ടി.​ബി.​ കു​ന്നി​ൽ പു​റ​മ്പോ​ക്കിൽ​ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണം, വ​ട​ക്കേ​ക​ളം പ്ലാ​ന്‍റേ​ഷ​ൻ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി.

ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് പി.​ജി. ജ​യ​ദീ​പ് അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡിസിസി ​സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​അ​ജി​ത് കു​മാ​ർ, എ​ൻ.​ആ​ർ.​സ​തീ​ശ​ൻ, ഷാ​ഹി​ദ റ​ഹ്മാ​ൻ, പി.​ജെ. രാ​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ടി.​പി.​ഗി​രീ​ശ​ൻ, സി.​എ ച്ച്. ​ഹ​രീ​ഷ്, ന​ഗ​ര​സ​ഭ പാ​ർ​ലി​മെ​ന്‍ററി പാ​ർ​ട്ടി​ലീ​ഡ​ർ​ എ​സ്.എ. എ. ​അ​സാ​ദ്, ശ​ശി​ധ​ര​ൻ​ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Tags : made a reality Nattuvishesham Districte news

Recent News

Corehub Up