തൃശൂർ: അരണാട്ടുകര സെന്റ് തോമസ് പള്ളിയിലെ വിശുദ്ധ തോമാശ്ലീഹായുടെ ഊട്ടുതിരുനാളിനു വികാരി ഫാ. ജോസ് ചാലയ്ക്കൽ കൊടിയേറ്റി.
ഇന്നുമുതൽ എല്ലാ ദിവസവും രാവിലെ ആറിനും 7.15 നും ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, ജൂലൈ രണ്ടിനു വൈകീട്ട് ആറിനു കൂടുതുറക്കൽ, തിരുനാൾദിനമായ മൂന്നിനു രാവിലെ ആറിനും 7.30നും പാട്ടുകുർബാന. 10 ന് തിരുനാൾ റാസ കുർബാനയ്ക്കു ഫാ. ബെന്നി കിടങ്ങൻ മുഖ്യകാർമികനാകും. ഫാ. റിനു കണ്ണമ്പുഴ സന്ദേശം നൽകും. തുടർന്നു പ്രദക്ഷിണം, നേർച്ചഭക്ഷണം വെഞ്ചരിപ്പ് എന്നിവയും ഉണ്ടായിരിക്കും.