x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ത​മി​ഴ്‌​നാ​ട്ടി​ൽ മ​രി​ച്ചു


Published: June 26, 2026 12:29 AM IST | Updated: June 26, 2026 12:29 AM IST

കി​ളി​മാ​നൂ​ർ: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ത​മി​ഴ്നാ​ട്ടി​ൽ വ​ച്ച് മ​രി​ച്ചു. പു​തി​യ​കാ​വ് പോ​ള​ച്ചി​റ മേ​ല​തി​ൽ സൂ​ര​ജ് (41) ആ​ണ് മ​രി​ച്ച​ത്. കി​ളി​മാ​നൂ​രി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കാ​റി​ൽ യാ​ത്ര പോ​വു​ക​വെ​യാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ഞാ​യ​ർ രാ​ത്രി​യാ​ണ് സൂ​ര​ജി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് ക​രൂ​ർ ജി​ല്ല​യി​ൽ അ​റ​വ​ക്കു​റി​ച്ചി പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ആം​ബു​ല​ൻ​സി​ൽ ആ​ദ്യം സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​രൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.​

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​രൂ​ർ അ​റ​വ​ക്കു​റി​ച്ചി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Kilimanoor native dies

Recent News

Corehub Up