നായക്കൂട്ടം
മാഹി: തെരുവ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ പശുക്കിടാവിന് ഗുരുതര പരിക്ക്. മുണ്ടോക്കിലെ സമീറിന്റെ പശുക്കിടാവിനെയാണ് ഇന്നല രാവിലെ നായക്കൂട്ടം ആക്രമിച്ചു കടിച്ചുപരിക്കേൽപ്പിച്ചത്.
കാലിന് കടിയേറ്റ കിടാവിനെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തെരുവ് നായക്കൂട്ടത്തെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുണ്ടോക്ക് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews dogs attacked