x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​ക്ക് പു​തു​ജീ​വ​നേകി ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്

വെബ് ഡെസ്ക്
Published: July 27, 2026 01:57 AM IST | Updated: July 27, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

വെ​ഞ്ഞാ​റ​മൂ​ട്: ര​ണ്ടു​മാ​സ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ പാ​മ്പു​ക​ടി​യേ​റ്റു യു​വ​തി​ക്ക് പു​തു​ജീ​വ​ൻ പ​ക​ർ​ന്ന് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്.അ​ട​യ​മ​ൺ പു​ളി​യ​ത്ത് വീ​ട്ടി​ൽ രാ​ജാ​മ​ണി​യു​ടെ ഭാ​ര്യ സ​രി​ത​യ്ക്കാ​ണ് (26) എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഇ​ട​പെ​ട​ൽ പു​തു​ജീ​വ​നേ​കി​യ​ത്. വീ​ടി​ന് സ​മീ​പ​ത്തെ പൈ​പ്പി​ൻ ചു​വ​ട്ടി​ൽ​വ​ച്ച് കാ​ലി​ലെ വി​ര​ലി​ൽ പാ​മ്പ് ക​ടി​ച്ച​താ​യി​രു​ന്നു ആ​ദ്യ​ത്തെ സം​ഭ​വം.

ഉ​ട​ൻ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച സ​രി​ത​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും പി​ന്നീ​ട് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ച് വി​ദ​ഗ്ദ്ധ ചി​കി​ത്സ ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ച്ചു. എ​ന്നാ​ൽ ര​ണ്ടാ​ഴ്ച മു​മ്പു വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ ക​ല്ലു​കെ​ട്ടി​നു സ​മീ​പം നി​ൽ​ക്കു​മ്പോ​ൾ കാ​ലി​ന്‍റെ വി​ര​ലി​ൽ ത​ന്നെ വീ​ണ്ടും പാ​മ്പു​ക​ടി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പ​ത്തേ​ക്കാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് ഇ​ത്ത​വ​ണ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ‌

ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി. സ​തീ​ഷ് കു​മാ​ർ, എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​ആ​ർ.​ജെ. രാ​മു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി. തു​ട​ർ​ന്നു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് യു​വ​തി​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ട​ത്. പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച യു​വ​തി ആ​ശു​പ​ത്രി​വി​ട്ടു.

Tags : NattuVishasham DistrictNews

Recent News

Corehub Up