ഗുരുസംഗമം
വിഴിഞ്ഞം: പുന്നക്കുളം കേശവസ്മൃതി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗുരുപൂജയും ഗുരുസംഗമവും സംഘടിപ്പിച്ചു. പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി രാധാകൃഷ്ണൻ നമ്പൂതിരി, മലയാള ഭാഷാ പണ്ഡിതനും കവിയുമായ കോട്ടുകാൽ എം.എസ്. ജയരാജ്, വിമുക്ത ഭടനും കവിയുമായ കോട്ടുകാൽ സത്യൻ, പുരാണ പാരായണ ആചാര്യനും ജോത്സ്യനുമായ പുന്നക്കുളം മധു, വിശ്വഹിന്ദു പരിഷത്ത് നേതാവ് ആട്ടറമൂല രാജയ്യൻ തുടങ്ങിയവരെ ആദരിച്ചു. സിനിമാതാരവും ബിജെപി നേതാവു മായ വിവേക് ഗോപൻ, വാർഡ് മെമ്പർ പി. അജികുമാർ, ശാന്തമ്മ, ദേവിക, പ്രീത തുടങ്ങിയവർ പങ്കെടുത്തു. ബാലഗോകുലം ജില്ലാ സെക്രട്ടറി വിപു കൃഷ്ണ ഗുരുപൂജ സന്ദേശം നൽകി.
Tags : NattuVishasham DistrictNews