അറസ്റ്റിലായവർ
എടക്കര: വില്പനയ്ക്കായി ബംഗളുരുവില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍. എളങ്കൂര്‍ മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന് (38), ചുങ്കത്തറ കൈപ്പിനി റിയാസ് അലി (32) എന്നിവരെയാണ് ഡാന്‍സാഫ് എസ്.ഐ അര്‍ഷിദ് കാട്ടുമുണ്ടയും സംഘവും അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി വി.കെ. വിശ്വംഭരന് നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്ഒസിബി എന്നിവരുടെ നേതൃത്വത്തില്‍ ആനമറി ചെക്കുപോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 100 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. സിപിഒ അനി ജോണ്‍, ഡാന്‍സാഫ് അംഗങ്ങളായ പ്രശാന്ത് പയ്യനാട്, മുഹമ്മദ് സലിം, കെ.എ. ദിനേശ്, കെ. ജസീര്‍, ബിജു, രഞ്ജിത്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായാണ് നടപടി.
Tags : NattuVishasham DistrictNews