പ്രതീകാത്മക ചിത്രം
വെള്ളറട: കാട്ടാക്കട പോലീസ് പരിധിയില്‍ സ്പ്ലെഡര്‍ ബൈക്കിനു നല്‍കേണ്ട പിഴ ഇലക്ട്രിക് സ്കൂട്ടറിനു നല്കി കാട്ടാക്കട പോലീസ്. കുടപ്പനമൂട് മേലേത്തിന്കോണം സ്നേഹതീരം വീട്ടില്‍ ഷിജിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് സ്പ്ലെഡർ ബൈക്കിന്റെ പെറ്റിയെത്തിയത്. ഷിജിന് അക്ഷയകേന്ദ്രത്തിലെത്തി പരിശോധിച്ചപ്പോഴാണ് പെറ്റി സ്പ്ലെന്‍ഡര്‍ ബൈക്കിനാണെന്നു കണ്ടെത്തിയത്.
തുടര്‍ന്നു പരാതിയുമായി കാട്ടാക്കട ആര്‍ടിഒയെ സന്ദര്‍ശിച്ചു. ആര്‍ടിഒയുടെ പെറ്റിയല്ലെന്നു ബോധ്യപ്പെട്ടതിനാൽ കാട്ടാക്കട പോലീസിനെ കാണാൻ നിർദേശിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിയ ഷിജിനോട്, ക്ലറിക്കല്‍ പിഴവു സംഭവിച്ചതാണെന്നും പെറ്റി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാമെന്നും പോലീസ് അറിയിച്ചു.
Tags : NattuVishasham DistrictNews