ആലുവ: പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ ആലുവയിൽനിന്ന് കാണാതായതായി പരാതി. വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് 16കാരിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം സ്ഥാപന അധികൃതരാണ് എടത്തല പോലീസിനെ അറിയിച്ചത്. പിന്നീട് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചു.
പെൺകുട്ടി പോയത് പോക്സോ കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ പത്തൊമ്പത് കാരനൊപ്പമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ എത്തിച്ച ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് പോക്സോ കേസ് പ്രതിയുടെ ഫോണിലേക്ക് പെൺകുട്ടി വിളിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews missing